ഇവര്‍ മേളയുടെ താരങ്ങൾ

കൊച്ചി
കായികമേളയിൽ പോയിന്റുകൾ വാരിക്കൂട്ടി താരങ്ങൾ നിറഞ്ഞാടിയപ്പോൾ പിറന്നത് ചാമ്പ്യന്മാരുടെ നീണ്ടനിര. സബ് ജൂനിയർമുതൽ സീനിയർവരെ, ഓരോ വിഭാഗത്തിലും ഒന്നിനൊന്ന് മികച്ച പോരാട്ടം. സബ് ജൂനിയർ ആൺകുട്ടികളിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ അലൻ ബൈജു 15 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി. പെൺകുട്ടികളിൽ 11 പോയിന്റ് വീതം നേടിയ നായരമ്പലം ഭഗവതി വിലാസം എച്ച്എസിലെ കെ ജെ അമേഷയും കോതമംഗലം മാർ ബേസില്‍ എച്ച്എസ്എസിലെ റിച്ച ബിജുവും ചാമ്പ്യന്മാരായി. ജൂനിയർ ആൺകുട്ടികളിൽ 13 പോയിന്റ് കരസ്ഥമാക്കിയ കോതമംഗലം എംഎ കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ എച്ച് സുജിത്തും പെൺകുട്ടികളിൽ 15 പോയിന്റ് നേടിയ പള്ളുരുത്തി ഒൗവർ ലേഡീസ് സിജിഎച്ച്എസിലെ ത്രയ ബിനുവുമാണ് വ്യക്തിഗത താരങ്ങള്‍.
സീനിയർ ആൺകുട്ടികളിൽ 10 പോയിന്റ് വീതം നേടിയ കോതമംഗലം എംഎ കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ ടി വി ആദിത്യനും കോതമംഗലം മാർ ബേസില്‍ എച്ച്എസ്എസിലെ താരങ്ങളായ ഡാനിയേൽ ഷാജിയും മുഹമ്മദ് അലി ജൗഹറും ചാമ്പ്യന്മാരായി. പെൺകുട്ടികളിൽ 15 പോയിന്റ് വീതം നേടിയ കോതമംഗലം എംഎ കോളജ് സ്പോർട്സ് ഹോസ്റ്റലിലെ പി എ അദബിയ ഫർഹാനും മാർ ബേസിൽ എച്ച്എസ്എസിലെ ആൻ മരിയ ബിനുവും മലയാറ്റൂർ സെന്റ് തോമസ് എച്ച്എസ്എസിലെ എഡ്രീന മാർട്ടിനുമാണ് താരങ്ങള്‍.









0 comments