റഫറിയെ തിരുത്തി വാർ

ന്യൂയോർക്ക്: മഞ്ഞക്കാർഡ് വിധിച്ച റഫറിയുടെ തീരുമാനം പുന:പരിശോധിച്ച് തിരുത്തി ‘വാർ’. അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരമായിരുന്നു വേദി. മിഗ്വേൽ അൽമിറോണിനെ വീഴ്‌ത്തിയതിന് അമേരിക്കയുടെ വെറ്ററൻ പ്രതിരോധ താരം ടിം റിമിന് മഞ്ഞക്കാർഡ് വിധിക്കുകയും പരാഗ്വേയ്‌ക്ക് അനുകൂലമായി ഫ്രികിക്ക് ലഭിക്കുകയും ചെയ്തു.
എന്നാൽ തീരുമാനത്തിന് ശേഷം ഡച്ച് റഫറി ഡാനി മാക്കല്ലിക്ക് വീഡിയോ പരിശോധനാ സംവിധാനമായ ‘വാറി’ൽനിന്ന് വിളി വന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് റഫറിയുടെ തീരുമാനം ‘വാർ ’ ഇടപെട്ട് തിരുത്തുന്നത്. പരിശോധനയിൽ മന:പൂർവം അഭിനയിക്കുകയാണെന്ന് വ്യക്തമായതോടെ അൽമിറോണിന് മഞ്ഞക്കാർഡ് വിധിച്ചു. പരിഷ്‌കരിച്ച 11 നിയമങ്ങളുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ.









0 comments