രോഹിതിന് റെക്കോഡ്

ധർമശാല: ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി രോഹിത് ശർമ. അഫ്‌ഗാനിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ഇറങ്ങിയപ്പോൾ 39 വർഷവും 44 ദിവസവുമാണ് പ്രായം. ഓപ്പണറായി 16,000 റൺ തികച്ചു. മഴകാരണം 25 ഓവറാക്കിയ കളിയിൽ ഏഴ് ഇന്ത്യ വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാൻ 194ന് പുറത്തായി.
ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ് 51 പന്തിൽ 102 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ (66 പന്തിൽ 84*) മികവിൽ 22.5 ഓവറിൽ ജയം നേടി. കെ എൽ രാഹുൽ (19 പന്തിൽ 39*) പിന്തുണ നൽകി. രോഹിത് 16 റൺ നേടി. ഇന്ത്യക്കായി അരങ്ങേറ്റക്കാരായ ഗുർണൂർ ബ്രാറും ഹർഷ് ദുബെയും മൂന്ന് വിക്കറ്റ് വീതം നേടി.









0 comments