print edition കെന്നഡി സെന്ററിലെ ട്രംപിന്റെ പേര് നീക്കി

വാഷിങ്‌ടൺ: അമേരിക്കയുടെ ദേശീയ സാംസ്‌കാരിക കേന്ദ്രമായ കെന്നഡി സെന്ററിന്റെ പേരിൽനിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് നീക്കി. ഡിസംബറിലാണ് ട്രംപ് സർക്കാർ ‘ദ ഡോണൾഡ് ജെ ട്രംപ് ആൻഡ് ജോൺ എഫ് കെന്നഡി മെമോറിയൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്‌സ്’ എന്ന് പേരുമാറ്റിയത്.
മേയിൽ ഡെമോക്രാറ്റ് പ്രതിനിധിസഭാംഗം ജോയ്സ് ബീറ്റിയുടെ ഹർജിയിൽ ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ, ട്രംപിന്റെ പേര് ചേർത്തത് നിയമവിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിരുന്നു. സർക്കാരിന്റെ അപ്പീൽ കോടതി തള്ളിയതിനെ തുടർന്നാണ് പേര് നീക്കിയത്. പേര് നീക്കുന്നത് കാണാൻ ട്രംപിനെതിരെ മുദ്രാവാക്യം വിളികളുമായി വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.










0 comments