ad
Deshabhimani

13 ദിവസത്തിനിടെ 13 മരണം, പകർച്ചവ്യാധി: 
4 പേർകൂടി മരിച്ചു

H1 N1

എറണാകുളം കലൂർ മാർക്കറ്റിനുസമീപം നടപ്പാതയുടെ അരികിൽ ആഴ്ചകളായി കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം

വെബ് ഡെസ്ക്

Published on Jun 14, 2026, 03:35 AM | 1 min read

കൊച്ചി


ജില്ലയില്‍ പകർച്ചവ്യാധി പിടിപെട്ട്‌ ശനിയാഴ്ച നാലുപേർകൂടി മരിച്ചു. എച്ച്‌1 എൻ1 ലക്ഷണങ്ങളുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരുന്ന കടവന്ത്ര സ്വദേശിനി ഓമന (61), കവളങ്ങാട് നെല്ലിമറ്റം വാളാച്ചിറ കൈതക്കാട്ട് കെ എം സെയ്ത് മുഹമ്മദ് (73) എന്നിവരാണ്‌ മരിച്ചത്‌. പനി ബാധിച്ച്‌ അങ്കമാലി മൂക്കന്നൂർ ഷാപ്പുകവലയിൽ ശനി രാവിലെ 8.30ന്‌ കുന്നുങ്ങപ്പറമ്പ് കെ വി ജയൻ (55) കുഴഞ്ഞുവീണ് മരിച്ചു.


എച്ച്‌1 എൻ1 ലക്ഷണങ്ങളുമായി എൺപത്തഞ്ചുകാരനായ പെരുമ്പാവൂര്‍ സ്വദേശിയും മരിച്ചു. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ 13 ദിവസത്തിനിടെ ജില്ലയില്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം പതിമൂന്നായി. പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുള്ളത്. ​കഴിഞ്ഞദിവസം മലേഷ്യന്‍ പൗരൻ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചിരുന്നു. ദിവസവും 1000 പേരെങ്കിലും ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ പനികള്‍ ബാധിച്ച് ചികിത്സയ്ക്കെത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home