ad
Deshabhimani

print edition ധീരജ്‌ സേഠ്
കരസേനാ മേധാവി

DHEERAJ SETH
വെബ് ഡെസ്ക്

Published on Jun 14, 2026, 02:45 AM | 1 min read

ന്യൂഡൽഹി: ലഫ്‌. ജനറൽ ധീരജ്‌ സേഠിനെ കരസേനാ മേധാവിയായി നിയമിച്ച്‌ പ്രതിരോധ മന്ത്രാലയം. ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന സാഹചര്യത്തിലാണ്‌ നിയമനം. നിലവിൽ കരസേന ഉപമേധാവിയാണ്‌ സേഠ്. ജൂൺ 30ന്‌ ചുമതലയേൽക്കുന്ന സേഠിന്റെ കാലാവധി 2028 ആഗസ്‌ത്‌ 31 വരെയാണ്‌.


നാഷണൽ ഡിഫൻസ്‌ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്‌. 1986ലാണ്‌ സേനയുടെ ഭാഗമായത്‌. മുൻനിര ആക്രമണ വിഭാഗങ്ങളിലൊന്നായ സുദർശൻ ചക്ര കോർപ്‌സിന്റെ കമാൻഡർ, ഡൽഹി മേഖലാ ജനറൽ ഓഫീസർ കമാൻഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home