രണ്ട് അടിയിൽ സിറ്റി തീർത്തു; മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ നടന്ന ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി അടിയറ പറഞ്ഞത്. ഉജ്ജ്വല വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
പരിശീലകനായെത്തിയ ആദ്യ മത്സരത്തിലെ വിജയം മുൻ മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരകൂടിയായ മൈക്കൽ കാരിക്കിന് ഇരട്ടിമധുരമായി. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 65-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയും 76-ാം മിനിറ്റിൽ പാട്രിക് ഡോർഗുവും യുണൈറ്റഡിനായി ഗോൾ കണ്ടെത്തി. ഓഫ്‌സൈഡും മികച്ച അവസരങ്ങൾ യുണൈറ്റഡിന് ഗോളാക്കി മാറ്റാൻ കഴിയാത്തതും സിറ്റിക്ക് ആശ്വാസമായി.









0 comments