print edition ഫിഫയെ വിടാതെ യുവേഫ; നിയമനടപടിക്ക് ഒരുങ്ങുന്നു

ന്യോൺ: ഫിഫയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫ. ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ശ്രമിച്ച ഫിഫയ്‌ക്കും പ്രസിഡന്റ് ജിയാനി ഇൻാഫാന്റിനോയ്‌ക്കുമെതിരെ നിയമനടപടിക്ക് തയ്യാറാവുകയാണ് യുവേഫ. പിന്നിൽ വൻ ഗൂ---ഢാലോചനയും അഴിമതിയും നടന്നെന്നാണ് ആരോപണം. ഇത് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ലോകകപ്പിന് പിന്നാലെയായിരുന്നു ഫിഫ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (എഎഫ്‌ഇ) എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിച്ച് 20 ശതമാനം ഓഹരി കൈമാറി രണ്ട് ലക്ഷം കോടി രൂപയോളം സമാഹരിക്കാനായിരുന്നു നീക്കം. കടുത്ത എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
ഇൻഫാന്റിനോയുടെ നീക്കത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധിച്ചത് യുവേഫയായിരുന്നു. ‘ഇത് ഫിഫയെ വിൽക്കുന്നത്’ എന്നതായിരുന്നു ആദ്യ പ്രതികരണം. തൊട്ടുപിന്നാലെ അടിയന്തര യോഗം വിളിച്ച് ലോകകപ്പ് ഉൾപ്പെടെ എല്ലാ ടൂർണമെന്റുകളും ബഹിഷ്‌കരിക്കുകയാണെന്നും പ്രഖ്യാപിച്ചു. കോൺകാകാഫ്, ഏഷ്യൻ കോൺഫെഡറേഷൻ തുടങ്ങിയ വൻകര ഫെഡറേഷനുകളെ യോജിപ്പിച്ച് പ്രതിഷേധം ശക്മാക്കി. ഇതോടെ ഫിഫ മുട്ടുമടക്കി. ഐക്യം തകരുന്ന യാതൊരു പരിപാടിക്കുമില്ലെന്ന പ്രസ്‌താവനയിറക്കി ഇൻഫാന്റിനോ പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചു.
അധ്യക്ഷനിൽ വിശ്വാസം നഷ്ടമായെന്നും പുതിയ പ്രസിഡന്റിനായി ശ്രമിക്കുമെന്നും യുവേഫ വ്യക്തമാക്കിയിരുന്നു. അടുത്ത മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വീകാര്യനായ ഉദ്യോഗാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് നിയമപരമായി പോരാടാനുള്ള നീക്കം തുടങ്ങിയത്.
ഇൻഫാന്റിനോ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സ്വകാര്യ നിക്ഷേപത്തിനായി വലിയ ഗൂ-ഢാലോചനകൾ നടന്നതായും യുവേഫ വിശ്വസിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പിന്തുണയും ഇൻഫാന്റിനോയ്‌ക്കുണ്ടെന്ന് അവർ കരുതുന്നു.
ഉചിത തീരുമാനം: വെംഗർ
സ്വകാര്യവത്‌കരണം ഉപേക്ഷിച്ചത് ഉചിത തീരുമാനമാണെന്ന് അഴ്‌സെൻ വെംഗർ. ഫിഫയുടെ ഗ്ലോബൽ ഫുട്‌ബോൾ വികസന സമിതിയുടെ തലവൻ കൂടിയാണ് അഴ്‌സണൽ മുൻ പരിശീലകൻ കൂടിയായ വെംഗർ. ‘അത്യവശ്യമായ തീരുമാനമാണത്. കൂടുതൽ എതിർപ്പുള്ള പദ്ധതികൾ തുടരേണ്ട കാര്യമില്ല’–എഴുപത്താറുകാരൻ പറഞ്ഞു.









0 comments