വലിയപറമ്പ് കോർണീഷ് ബീച്ചിൽ തെങ്ങുകൾ കടലെടുത്തു

തൃക്കരിപ്പൂർ വലിയപറമ്പ് സെൻട്രലിലെ കോർണീഷ് ബീച്ചിന് സമീപം തെങ്ങുകൾ കടലെടുത്തു. മഴക്ക് തെല്ലൊന്ന് ശമനമുണ്ടായ വേളയിലാണ് കടലേറ്റമുണ്ടായത്. 50 മീറ്ററിലധികം കടൽ കരയിലേക്ക് കയറി. നിരവധി തെങ്ങുകൾ കടലിൽ പതിച്ചു. രണ്ടു ദിവസമായി വലിയപറമ്പിലെ കടലോരവാസികൾ ഭീതിയിലാണ്. മാവിലാക്കടപ്പുറം, ഒരിയര മേഖലയിൽ വ്യാപക നാശമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാർക്ക് പകുതിയും കടലെടുത്തു.









0 comments