മന്ത്രി സി പി ജോണിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ യുവജന പ്രതിഷേധം

നീലേശ്വരം കെഎസ്ആർടിസി ബസിൽ യാത്രചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രി സി പി ജോണിന്റെ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്ഘാടനംചെയ്തു. പി അഖിലേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ കനേഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. കെ സനുമോഹൻ സ്വാഗതം പറഞ്ഞു.









0 comments