ad
Deshabhimani

260 ഏക്കർ കൃഷി നശിച്ചു

krishinaasham

അയ്മനം പുത്തൻകരി പാടത്ത് 
മടവീണപ്പോൾ

വെബ് ഡെസ്ക്

Published on Aug 05, 2026, 03:39 AM | 1 min read

കോട്ടയം കനത്ത മഴയിൽ പാടത്ത്‌ വെള്ളം കയറി വൻ കൃഷിനാശം. തിങ്കൾ വൈകിട്ടാണ്‌ പുത്തൻകരി പാടശേഖരത്തിൽ മട വീണതിനെ തുടർന്ന് കർഷകർ കണ്ണീരിലായത്‌. 260 ഏക്കറിലായി വിതച്ച നെൽകൃഷിക്ക് വെറും 22 ദിവസം മാത്രമായിരിക്കെയാണ് മട തകർന്നിരിക്കുന്നത്‌. മട വീണതോടെ പാടശേഖരത്തിലേക്ക് വെള്ളം അതിവേഗം ഇരച്ചുകയറി. പാടത്ത്‌ സ്ഥാപിച്ചിരുന്ന മോട്ടോർ തറയും ഷെഡും മോട്ടോറും പെട്ടിപ്പറയും ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ ഒഴുക്കിൽപ്പെട്ടു. കൃഷിക്കും അനുബന്ധ സൗകര്യങ്ങൾക്കും വലിയ നാശമുണ്ടായെന്ന്‌ കർഷകർ പറയുന്നു. പാടശേഖരത്തിന് ചുറ്റുമായി കെഎംസി നഗറിലായി ഏകദേശം 150- ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ വീടുകളിൽ വെള്ളം കയറി. പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾ എല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടത്തും മടവീണു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home