print edition അണ്ടർ 17 ഏഷ്യൻ കപ്പ് ഗ്രൂപ്പായി

കോലാലംപുർ
അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. ആൺകുട്ടികളിൽ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, ഉത്തര കൊറിയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്. മെയ് 5 മുതൽ 24 വരെ സൗദിയിലാണ് ടൂർണമെന്റ്. പെൺകുട്ടികളാകട്ടെ ജപ്പാൻ, ഓസ്‌ട്രേലിയ, ലെബനൻ ടീമുകൾക്കൊപ്പം ബി ഗ്രൂപ്പിലാണ്. ചൈനയിൽ ഏപ്രിൽ 30 മുതൽ മെയ് ഏഴുവരെയാണ് ചാമ്പ്യൻഷിപ്. ഇതിനിടെ തുർക്കിയുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ആൺകുട്ടികൾ 6–1ന് തോറ്റു.









0 comments