Deshabhimani

എം രാമണ്ണറൈയെ അനുസ്മരിച്ചു

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന എം രാമണ്ണറൈ അനുസ്മരണം ജില്ലാ സെക്രട്ടറി  എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 07, 2026, 03:00 AM | 1 min read

മുള്ളേരിയ കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവും സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും എംപിയുമായിരുന്ന എം രാമണ്ണറൈയുടെ പതിനേഴാം ചരമ വാർഷികദിനം ആചരിച്ചു. ഗാഡിഗുഡ്ഡയിലെ സ്മൃതിമണ്ഡപത്തിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ സ്‌മൃതിമണ്ഡപത്തിൽ പതാക ഉയർത്തി. പ്രകടനവും അനുസ്മരണ പൊതുയോഗവും ഗാഡിഗുഡ്ഡ ലോക്കൽ ബഹുജന സംഗമവും ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്തു. സി എച്ച് രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സിജി മാത്യു, എ പി കുശലൻ, എം നാസർ, സി രാജൻ എന്നിവർ സംസാരിച്ചു. കെ പ്രകാശൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home