Deshabhimani

ജില്ലാ സ്കൂൾ വടംവലി മത്സരം കാസർകോടും ഹൊസ്ദുർഗും ചാമ്പ്യന്മാർ

ജില്ലാ സ്കൂൾ വടംവലി മത്സരത്തിൽ ജേതാക്കളായ ആൺകുട്ടികളുടെ 
വിഭാഗത്തിൽ ഹൊസ്ദുർഗ് ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ 
കാസർകോട് ഉപജില്ലയും
വെബ് ഡെസ്ക്

Published on Oct 07, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺ-–പെൺകുട്ടികളുടെ വടംവലി മത്സരം ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയെ പരാജയപ്പെടുത്തി കാസർകോട് ജേതാക്കളായി. ഹൊസ്ദുർഗ്, ബേക്കൽ ഉപജില്ലകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട് ഉപജില്ലയെ പരാജയപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാംസ്ഥാനംനേടി. ചിറ്റാരിക്കാലും ചെറുവത്തൂരും മൂന്നും നാലും സ്ഥാനങ്ങൾനേടി. 24, 25 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷനും നടന്നു. ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ഇൻചാർജ് ഷിബി ഇവാനിയോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കായികാധ്യാപകൻ പി രതീഷ് കുമാർ അധ്യക്ഷനായി. വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി രതീഷ് വെള്ളച്ചാൽ, വൈസ് പ്രസിഡന്റ് ബാബു കോട്ടപ്പാറ, ട്രഷറർ മനോജ് അമ്പലത്തറ എന്നിവർ മത്സരം നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home