print edition ലോകകപ്പിലേക്ക് 2 ചുവടുകൾ

ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ ബൽജിയത്തിനെതിരെ വിജയഗോൾ നേടിയ സ്‌പെയ്‌നിന്റെ മിക്കേൽ മെറീനോയുടെ (ഇടത്തുനിന്ന് രണ്ടാമത്) ആഹ്ലാദം
ലൊസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോൾ ജേതാക്കൾ ഇതാ അരികെയെത്തി. സെമിഫൈനൽ പോരാട്ടങ്ങളാണ് ഇനി. ഫ്രാൻസ്–സ്‌പെയ്‌ൻ ആദ്യ സെമി 14ന് രാത്രി 12.30ന് നടക്കും. 15നാണ് രണ്ടാം സെമി. 19ന് രാത്രി ഫൈനൽ.
ബൽജിയത്തെ 2–1ന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്. സ്‌പെയ്‌നിനായി ഫാബിയാൻ റൂയിസും മിക്കേൽ മെറീനോയും ലക്ഷ്യം കണ്ടപ്പോൾ ചാൾസ് ഡി കെറ്റാലെറയിലൂടെയാണ് ബൽജിയം ഒന്ന് മടക്കിയത്. ലോകകപ്പിൽ രണ്ടാമത്തെ സെമിയാണ് സ്‌പെയ്‌നിന്. ഫ്രാൻസ് തുടർച്ചയായി മൂന്നാം തവണയാണ് ആദ്യ നാലിലേക്ക് എത്തുന്നത്. മികച്ച ഗോളടിക്കാരനെ കണ്ടെത്താനുള്ള ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും കടുത്തു. ഫ്രാൻസിനായി ഗോളടിച്ച് കൂട്ടുന്ന കിലിയൻ എംബാപ്പെയും അർജന്റീനയുടെ ലയണൽ മെസിയുമാണ് ഗോളടിക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്. ഫ്രാൻസാണ് ഏറ്റവും കൂടുതൽ ഗോളടിച്ച ടീം (16).











0 comments