ad
Deshabhimani

print edition ക്രാന്തിക്ക്‌ അഞ്ച്‌ വിക്കറ്റ്‌; ഇന്ത്യക്ക്‌ 242 റൺ ലീഡ്‌

cricket

ക്രാന്തി ഗ‍ൗഡ്‌

വെബ് ഡെസ്ക്

Published on Jul 12, 2026, 02:39 AM | 1 min read

ലോർഡ്‌സ്‌: യുവ പേസർ ക്രാന്തി ഗ‍ൗഡിന്റെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനം ഇന്ത്യക്ക്‌ ലീഡ്‌ സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ദിവസം 242 റൺ ലീഡ്‌ കിട്ടി.


ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്സിൽ 170 റണ്ണിന്‌ പുറത്തായി. ഇന്ത്യ 285 റണ്ണാണ്‌ എടുത്തത്‌. ഇരുപത്തിരണ്ടുകാരിയായ ക്രാന്തി 17 ഓവറിൽ 37 റൺ വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയത്‌. ഇംഗ്ലണ്ട്‌ നിരയിൽ ആമിജോൺസും (52) ക്യാപ്‌റ്റൻ നാറ്റ്‌ സ്‌കീവർ ബ്രുന്റുമാണ്‌ (44) ചെറുത്തുനിന്നത്‌. സയാലി സത്‌ഘരെയും സ്‌നേഹ്‌ റാണയും രണ്ട്‌ വിക്കറ്റ്‌ വീതം നേടി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഒന്നിന്‌ 127 റണ്ണടുത്തു. 53 റണ്ണുമായി സ്‌മൃതി മന്ദാന ക്രീസിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home