കെഎസ്ആര്‍ടിസി
500 താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങി

കൊച്ചി
കെഎസ്ആർടിസിയിൽ ജില്ലയിലെ 500 താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങി. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്, പമ്പ് ജീവനക്കാര്‍ എന്നിവരുടെ ഒരുമാസത്തെ ശമ്പളമാണ് മുടങ്ങിയത്. ഇവരില്‍ പലരും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്.
ഡ്യൂട്ടി കണക്കിലെടുത്ത് മാസത്തില്‍ രണ്ടു ഗഡുക്കളായാണ് താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാറുള്ളത്. ഇത് പിന്നീട് നാലു ഗഡുക്കളായി. ജൂണിലെ ആദ്യ ഏഴു ദിവസത്തെ ശമ്പളം മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. മൂന്നു ഗഡു പൂര്‍ണമായും മുടങ്ങി. സ്ഥിരം ജീവനക്കാർ അവധിയാകുമ്പോൾ താൽക്കാലിക ജീവനക്കാരാണ് മറ്റു സർവീസുകൾ മുടങ്ങാതെ നടത്തുന്നത്.
ശന്പളം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രിയദർശിനി പദ്ധതി വന്നതോടെയാണ് ശമ്പളം മുടങ്ങുന്ന തെന്ന അക്ഷേപവും ഉയരുന്നുണ്ട്. ശമ്പളത്തിന്റെ ബാക്കി തുക എന്നു നല്‍കുമെന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ കലക്‌ഷന്‍ ബാറ്റയും സറണ്ടറിങ് തുകയും മുടങ്ങിയിട്ടുണ്ട്. സൗജന്യ സര്‍വീസ് തുടങ്ങിയതുമുതല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും വലിയ ഇടിവാണുണ്ടായത്.










0 comments