ad
Deshabhimani

സാക്ഷരതാ മിഷൻ തുല്യത

ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷ തുടങ്ങി

Literacy Mission Equality

സാക്ഷരതാ മിഷൻ ഒന്നാംവർഷ ഹയർ സെക്കൻഡറി തുല്യതയ്ക്ക് ആലുവ ജിജിഎച്ച്‌എസ്‌എസ്‌ പരീക്ഷാ കേന്ദ്രത്തിൽ 
വീൽചെയറിൽ എത്തിയ ഭിന്നശേഷിക്കാരനായ നിതിൻ രാധാകൃഷ്ണൻ

വെബ് ഡെസ്ക്

Published on Jul 12, 2026, 03:07 AM | 1 min read

കൊച്ചി


പൊതുവിദ്യാഭ്യാസവകുപ്പ് സാക്ഷരതാ മിഷൻ മുഖേന നടത്തുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യതാ പരീക്ഷ 11 കേന്ദ്രങ്ങളിലായി 656 പേർ എഴുതി. 13 പേർ ഹാജരായില്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരാൾ പരീക്ഷ എഴുതി. ഹിസ്റ്ററി, അക്ക‍ൗണ്ടൻസി വിഷയങ്ങളിലായിരുന്നു ശനിയാഴ്ചത്തെ പരീക്ഷ. 491 സ്‌ത്രീകളും 176 പുരുഷന്മാരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന്‌ രണ്ടുപേരും ഉൾപ്പെടെ ഒന്നാംവർഷത്തിൽ 669 പേരാണ്‌ പരീക്ഷയ്ക്ക്‌ രജിസ്റ്റർ ചെയ്തിരുന്നത്‌.


ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി തുല്യതയ്ക്ക് 11 ഭിന്നശേഷിക്കാർ ഉൾപ്പെടെ 85 പേർ പരീക്ഷയെഴുതി. 67 വയസ്സുള്ള കെ പി ഗിരിജയാണ് പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായമുള്ളത്. ഭിന്നശേക്ഷിക്കാരി 20 വയസ്സുള്ള അനുപം കൃഷ്ണയാണ് പ്രായം കുറഞ്ഞത്. സാക്ഷരതാ മിഷന്റെ പത്താംതരം വിജയിച്ച് എത്തിയവരാണ് കൂടുതൽപേരും.


ഭിന്നശേഷിക്കാരായ 11 പഠിതാക്കളും സാക്ഷരതാ മിഷന്റെ സാക്ഷരത, നാല്, ഏഴ്, പത്ത് തുല്യതാ പരീക്ഷ ജയിച്ചവരാണ്. വീൽചെയറിലാണ് ഭിന്നശേഷിക്കാരനായ നിതിൻ രാധാകൃഷ്ണൻ പരീക്ഷക്കെത്തിയത്. രണ്ടാംവർഷ തുല്യതയ്ക്ക് 79 പേരും പരീക്ഷ എഴുതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home