പകർച്ചപ്പനി
ഒറ്റദിവസം ചികിത്സ തേടിയത് 683 പേര്‍

കൊച്ചി
ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നു. പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധിപേരാണ് ദിവസേന ആശുപത്രികളിൽ എത്തുന്നത്. 683 പേരാണ് ശനി മാത്രം പനിബാധിതരായി ചികിത്സതേടിയത്. 48 പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേർക്ക് എലിപ്പനിയും 35 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും (എച്ച്1എന്‍1 ഉള്‍പ്പെടെ) ആറ് പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചിട്ടുണ്ട്. 95 പേര്‍ക്ക് വയറിളക്കരോഗം ബാധിച്ചു. ഒരാള്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരമാണിത്.
കഴിഞ്ഞദിവസങ്ങളിലായി രണ്ടുപേരാണ് എലിപ്പനി ബാധിതരായി മരിച്ചത്. ചൊവ്വാഴ്ച കളമശേരിയില്‍ പതിനെട്ടുകാരനായ അസം സ്വദേശിയും വ്യാഴാഴ്ച കുട്ടമ്പുഴയില്‍ നാല്‍പ്പത്തൊന്പതുകാരിയുമാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്പതായി. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാലിന്യനിര്‍മാര്‍ജനത്തിലും വരുത്തിയ വീഴ്ചയും അനാസ്ഥയുമാണ് പകര്‍ച്ചവ്യാധികള്‍ കുതിച്ചുകയറാന്‍ ഇടയാക്കിയത്.
63 പേര്‍ക്ക് നായയുടെ കടിയേറ്റു
ജില്ലയില്‍ 63 പേര്‍ നായയുടെ കടിയേറ്റ് ചികിത്സ തേടി. വെള്ളിയാഴ്ച മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നായകൾ അടക്കിവാഴുന്ന സാഹചര്യമാണ്. നഗരത്തില്‍ തെരുവുനായശല്യം ഒഴിവാക്കാനും എബിസി പദ്ധതി ഫലപ്രദമായി നടത്തുന്നതിലും യുഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി വരുത്തിയ വീഴ്‌ചയുടെ പ്രത്യാഘാതമാണിത്. നഗരപരിധിയിലെ വിദ്യാലയങ്ങൾ, ആശുപത്രികൾ, ബസ് സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റഷനുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം നായശല്യം രൂക്ഷമാണ്.










0 comments