ലുലു ഓൺ സെയിൽ ഇന്നുകൂടി

കൊച്ചി ലുലുമാളിലെ ലുലു ഓൺ സെയിലിലെ തിരക്ക്
കൊച്ചി
കൊച്ചി ലുലു മാളില്‍ 50 ശതമാനം വിലക്കുറവില്‍ ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ‘ലുലു ഓൺ സെയിൽ' ഞായറാഴ്‌ച സമാപിക്കും. മുന്‍നിര ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങളും ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളും 50 ശതമാനം വിലക്കുറവിൽ ലഭ്യമാകും.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് എന്നിവയില്‍ നിത്യോപയോഗ സാധനങ്ങൾ, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവയും വിലക്കുറവില്‍ വാങ്ങാം. മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഓഫർ വില്‍പ്പനയില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ എട്ടുമുതൽ പുലർച്ചെ രണ്ടുവരെ മാൾ പ്രവർത്തിക്കും. കൊച്ചി മെട്രോ രാത്രി 12.15 വരെ അധിക സർവീസ് നടത്തും. മാളില്‍ പ്രത്യേക പാർക്കിങ് സൗകര്യവും കൂടുതല്‍ ക്യാഷ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.











0 comments