ഓൺലൈൻ ഓട്ടോ, ബൈക്കുകളുടെ അനധികൃത സർവീസ്: നടപടി വേണം

എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ കൗൺസിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ഓൺലൈൻ ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയുടെ അനധികൃത സർവീസിനെതിരെ നടപടിയെടുക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ വില ഓരോ ദിവസവും കൂടുന്നതിനാൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോറിക്ഷ ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24ന് സെക്രട്ടറിയറ്റിന് മുന്നിലേക്ക് ഓട്ടോ തൊഴിലാളികൾ മാർച്ച് നടത്തുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
ആലുവ എഫ്ബിഒഎ ഹാളിൽ നടന്ന ജനറൽ കൗൺസിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ,
ഇ പി സുരേഷ്, പി പി ബ്രയ്റ്റ്, പി ആർ പ്രസാദ്, എൽദോ ഡേവിഡ് എന്നിവർ സംസാരിച്ചു.











0 comments