print edition വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനൽ; നിലനിർത്താൻ സിന്നെർ നേടാൻ സ്വരേവ്

ലണ്ടന്‍ : വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനൽ
നിലനിർത്താൻ സിന്നെർ
നേടാൻ സ്വരേവ്
ലണ്ടൻ
വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെ നേരിടും.
ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് കോർട്ടിൽ രാത്രി 8.30ന് നടക്കുന്ന കിരീടപ്പോരാട്ടം സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം.
ഇരുപത്തിനാലുകാരനായ സിന്നെർ സെമിയിൽ 25–ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജൊകോവിച്ചിനെ തോൽപ്പിച്ചു. ഒന്നാം റാങ്കുകാരനായ സിന്നെർക്ക് നാല് ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുണ്ട്.
ഇരുപത്തൊമ്പതുകാരനായ സ്വരേവ് ഇൗ വർഷം ഫ്രഞ്ച് ഓപ്പൺ നേടിയിരുന്നു. വിംബിൾഡണിൽ മൂന്നാം റാങ്കുകാരന്റെ മികച്ച പ്രകടനമാണ്. ഇരുവരും ഏറ്റുമുട്ടിയപ്പോൾ 10 തവണ സിന്നെറും നാല് പ്രാവശ്യം സ്വരേവും ജയിച്ചു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സിന്നെർ സ്വരേവിനെ തോൽപ്പിച്ചാണ് ജേതാവായത്.











0 comments