ad
Deshabhimani

സിജിപിഎ ജില്ലാ സമ്മേളനം നടത്തി ​

CGPA

സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഡോ. സുനിൽ പി ഇളയിടം 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:38 AM | 1 min read

കാക്കനാട്


സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ (സിജിപിഎ) ജില്ലാ സമ്മേളനം കാക്കനാട് കെഎസ്എസ്‌പിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. സാംസ്കാരിക പ്രവർത്തകൻ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. കെ കെ ഗോപിനാഥ് അധ്യക്ഷനായി.


​കെ യു രാജു പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ, കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി പി ബി ജഗദീഷ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, സിജിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ രവിക്കുട്ടൻ, ഹസ്സൻ റാവുത്തർ, പി ശ്രീധരൻ, ടി കെ സജീവൻ, പി വിജയകൃഷ്ണൻ, പി ഗോപാലകൃഷ്ണൻ, പി ജി ശശീന്ദ്രൻനായർ എന്നിവർ സംസാരിച്ചു.


ടി കെ സജീവൻ പ്രവർത്തന റിപ്പോർട്ടും എം എസ് സുധാകരൻ കണക്കും അവതരിപ്പിച്ചു.​ ഭാരവാഹികൾ: കെ കെ ഗോപിനാഥ്‌ (പ്രസിഡന്റ്), ടി കെ സജീവൻ (സെക്രട്ടറി), ​എം എസ് സുധാകരൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home