ടോട്ടനമിന് തോൽവി തുടക്കം; സിറ്റിയും ലിവർപൂളും നാളെ കളത്തിൽ

photo: Getty Images
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന് കനത്ത തോൽവിയോടെ തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രന്റ്ഫോഡാണ് ടോട്ടനത്തെ വീഴ്ത്തിയത് (3-0). മറ്റു മത്സരങ്ങളിൽ ഇപ്സ്വിച് സിറ്റി സണ്ടർലന്റിനെയും (2-1), എവർട്ടൺ ക്രിസ്റ്റൽ പാലസിനെയും (2-0), ലീഡ്സ് നോട്ടിങ്ങ്ഹാം ഫോറസ്റ്റിനെയും (1-0) കീഴടക്കി. ടോട്ടനമിന് കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്ന് മോചനമായിട്ടില്ലെന്ന് ഈ സീസണിലെ കന്നി മത്സരത്തിലും തെളിഞ്ഞു.
ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആസ്റ്റൺവില്ല എന്നീ മുൻനിര ടീമുകൾ കളത്തിലിറങ്ങും. കരുത്തരായ ന്യൂകാസിലാണ് ലിവർപൂളിന്റെ എതിരാളികൾ. സിറ്റിയ്ക്ക് ബോൺമോത്തും വില്ലയ്ക്ക് ബ്രൈറ്റണുമാണ് എതിരാളികൾ.










0 comments