print edition സെനെസി അർജന്റീന ടീമിൽ

ന്യൂയോർക്ക് : കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ലോകകപ്പിനിറങ്ങുന്ന അർജന്റീന ടീമിൽ മാറ്റം. പരിക്കേറ്റ പ്രതിരോധതാരം ലിയനാർഡോ ബലേർദിക്ക് പകരം മാർകോസ് സെനെസിയെ ടീമിൽ ഉൾപ്പെടുത്തി. വലതുകാലിനേറ്റ പരിക്കാണ് ബലേർദിക്ക് തിരിച്ചടിയായത്. 17ന് അൾജീരിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് സെനെസി ടീമിനൊപ്പം ചേരും. മൂന്ന് തവണ അർജന്റീന ടീമിനായി ഇരുപത്തൊമ്പതുകാരൻ ബൂട്ടണിഞ്ഞിട്ടുണ്ട്.










0 comments