ad
Deshabhimani

പഴമയുടെ രുചിക്കൂട്ടുകളുമായി 
ഭക്ഷ്യമേള

ഉദുമ ജിഎൽപി സ്‌കൂളിലെ ഭക്ഷ്യമേളയിൽനിന്ന്
വെബ് ഡെസ്ക്

Published on Jun 13, 2026, 03:00 AM | 1 min read

ഉദുമ നല്ല ആഹാരശീലത്തിനായി പഴമയുടെ രുചിക്കൂട്ടുകള്‍ ഓര്‍മപ്പെടുത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ഉദുമ ഗവ.എൽപി സ്കൂൾ വിദ്യാര്‍ഥികൾ രുചി വൈവിധ്യമേള ഒരുക്കി. ‘വിഷമില്ലാത്ത ആഹാരം, ആരോഗ്യത്തിന് " എന്ന സന്ദേശമുയർത്തിയാണ്‌ പരിപാടി ഫുഡ് സംഘടിപ്പിച്ചത്. വിദ്യാർഥികൾ വീട്ടിൽനിന്ന് തയ്യാറാക്കിയ പരമ്പരാഗത വിഭവങ്ങളാണ്‌ പ്രദർശിപ്പിച്ചത്‌. പൈനാപ്പിൾ അച്ചാർ, ചക്കദോശ, പനി കൂർക്ക ചമ്മന്തി, വിവിധ ഇലക്കറികൾ, കിഴങ് വിഭാഗങ്ങൾ, വിവിധ പച്ചക്കറിത്തോരൻ, പായസം, നാടൻകൂട്ടങ്ങൾ ഉപയോഗിച്ചുള്ള നാട്ടുവിഭവങ്ങൾ,  പഴവർഗങ്ങൾ ഉൾപെടുത്തിയ ഭക്ഷണങ്ങൾ തുടങ്ങി എൺപതിലധികം രുചികരമായ ഭക്ഷണമാണ് പ്രദര്‍ശിപ്പിച്ചത്. പ്രധാനാധ്യാപകൻ ആനന്ദ് പേക്കടം ഭക്ഷ്യമേള പ്രദർശനം ഉദ്ഘാടനംചെയ്തു. രാധാകൃഷ്ണൻ തൊട്ടിയിൽ അധ്യക്ഷനായി. നിഷ മോഹനൻ, അഭിരാജ് പി പി, ലുബ്ന പി എന്നിവർ സംസാരിച്ചു. പി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home