ad
Deshabhimani

നഗരത്തിൽ ജലവിതരണം മുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2026, 03:57 AM | 1 min read

തിരുവനന്തപുരം

ജല അതോറിറ്റിയുടെ അരുവിക്കര ജലശുദ്ധീകരണ ശാലകളിൽ അറ്റകുറ്റപ്പണികളെ തുടർന്ന്‌ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്‌ച ജലവിതരണം മുടങ്ങി. ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, തുരുത്തുമൂല, കൊടുങ്ങാനൂർ, തിരുമല, വലിയവിള, തൃക്കണ്ണാപുരം, പുന്നക്കാമുകൾ, പൂജപ്പുര, മുടവൻമുകൾ‍, കരമന, നെടുംകാട്, കാലടി, ആറന്നൂർ, പാപ്പനംകോട് എന്നിവിടങ്ങളിൽ പൂർണമായും വിതരണം തടസ്സപ്പെട്ടു. സെക്രട്ടറിയറ്റ്, സ്റ്റാച്യു, എം ജി റോഡ്, പുളിമൂട്, ജനറൽ ആശുപത്രി പരിസരം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-, ശാസ്തമംഗലം, ആൽത്തറ, വഴുതക്കാട്, ഇടപ്പഴിഞ്ഞി, പേരൂർക്കട, കുടപ്പൻകുന്ന്, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, കവടിയാർ, കുറവൻകോണം, മരപ്പാലം, ഊളൻപാറ, പൈപ്പിൻമൂട്, പേട്ട, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും വെള്ളം മുടങ്ങി. താഴ്‌ന്നപ്രദേശങ്ങളിൽ ശനി രാവിലെ ആറിന്‌ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. എന്നാൽ, ഉയർന്ന പ്രദേശങ്ങളിൽ ഞായർ രാത്രി 10ന്‌ മാത്രമേ ജലവിതരണം പൂർണനിലയിലെത്തൂ. നഗരവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതിവയ്ക്കണമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home