ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചു

കോൺഗ്രസ് പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ വിശാഖ് ആശുപത്രിയിൽ
കഴക്കൂട്ടം
കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചു. പള്ളിനട സ്വദേശി വിശാഖ്, നെഹ്റു ജങ്ഷൻ സ്വദേശി വിഷ്ണു ഷാജ് എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. വെള്ളി പകൽ മൂന്നിന് പള്ളിനട ഷാജി ആശുപത്രിക്ക് മുമ്പിലായിരുന്നു സംഭവം. ഡിവൈഎഫ്ഐ പഠനോത്സവം നടത്തിയതിലെ വൈരാഗ്യത്തിലാണ് മര്‍ദനം. ഡിവൈഎഫ്ഐ ആറ്റിപ്ര മേഖല ട്രഷറർ വിശാഖിനും ബ്ലോക്ക് കമ്മിറ്റി അംഗം വിഷ്ണു ഷാജിനുമാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. കഴക്കൂട്ടം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം മനുവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. പ്രവര്‍ത്തകരായ സുകു, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വിശാഖിന് മുഖത്തും നെഞ്ചിലും വയറിലും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി. തുമ്പ പൊലീസിൽ പരാതി നൽകി.







0 comments