ഇന്ധന വിലവർധന
തൊഴിലാളികൾ പ്രതിഷേധിച്ചു

ഇന്ധന വിലവർധനയ്‌ക്കും വിലക്കയറ്റത്തിനുമെതിരെ സിഐടിയു കാട്ടാക്കട പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
തിരുവനന്തപുരം
പെട്രോൾ, ഡിസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ ജിപിഒയ്‌ക്ക് മുന്നിൽ ജനാധിപത്യ വേദിയുടെയും തിരുവനന്തപുരം യുക്തിവാദി സംഘത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജമീല പ്രകാശം ഉദ്‌ഘാടനം ചെയ്‌തു. യുക്തിവാദി സംഘം പ്രസിഡന്റ് ടി എസ് പ്രദീപ് അധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് നാഗപ്പൻ, ഡോ. പ്രസാദ്, പി സുശീലൻ, ഡോ. ജയകുമാർ, പി കെ വേണുഗോപാലൻ, ഇ പി അനിൽ, എം സത്യദാസ്, എൻ കെ ഇസ്ഹാക്, വിജയകുമാർ, എം അമാനുള്ള, പ്രസാദ് സോമരാജൻ എന്നിവർ സംസാരിച്ചു. കാട്ടാക്കട സിഐടിയു കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എം ഫ്രാൻസിസ് അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ജെ ബീജു, എം എ ഹുസൈൻ എന്നിവർ സംസാരിച്ചു.







0 comments