അന്യായമായ സ്ഥലംമാറ്റം സർക്കാർ ഉത്തരവ് കത്തിച്ച് അധ്യാപകർ പ്രതിഷേധിച്ചു

കാസർകോട് കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വിത്സൺ തോമസ് എന്നിവരെ രാഷ്ട്രീയപ്രേരിതമായി കാസർകോട്ടേക്ക് സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ കെഎസ്‌ടിഎ നേതൃത്വത്തിൽ സ്ഥലംമാറ്റ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. കാസർകോട് ഹെഡ് പോസ്‌റ്റോഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഡിഇഒ ഓഫീസ് പരിസരത്ത് സമാപിച്ചു. സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന നിർവാഹക സമിതി അംഗം കെ ഹരിദാസ്, കെ വി രാജേഷ്, പി ശ്രീകല, എം സുനിൽകുമാർ, കെ ജി പ്രതീഷ്, കെ ലളിത, എം രമേശൻ, ഇ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി പ്രകാശൻ സ്വാഗതം പറഞ്ഞു.








0 comments