ad
Deshabhimani

print edition കാനഡ–ബോസ്‌നിയ; ആവേശ സമനില

canada vs boznia

photo credit: AJE Sport via X

വെബ് ഡെസ്ക്

Published on Jun 13, 2026, 03:00 AM | 1 min read

ടൊറന്റോ : ‌ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ ആവേശപ്പോരിൽ ആതിഥേയരായ കാനഡയും ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിനയും 1–1ന്‌ പിരിഞ്ഞു. ജോവോ ലൂക്കിച്ചിന്റെ ഗോളിൽ ബോസ്‌നിയയാണ്‌ ലീഡ്‌ നേടിയത്‌. പകരക്കാരനായെത്തിയ കൈൽ ലാറിൻ കാനഡയെ ഒപ്പമെത്തിച്ചു.


കളി തുടങ്ങി അരമണിക്കൂർ തികയുംമുന്പ്‌ ബോസ്‌നിയ മുന്നിലെത്തി. വലതുവശത്തുനിന്നുള്ള ഇവാൻ ബാസിച്ചിന്റെ കോർണർ കിക്ക്‌ സിയദ്‌ കൊലാസിനച്ചിന്റെ തലയിൽത്തട്ടി ഗോൾമുഖത്തേക്ക്‌. കൃത്യം ലൂക്കിച്ചിന്റെ തലയിൽ. അതിവേഗം ലൂക്കിച്ച്‌ തലകൊണ്ട്‌ കുത്തി. ഇരുപത്തേഴുകാരന്റെ ആദ്യ രാജ്യാന്തര ഗോൾ ലോകകപ്പ്‌ വേദിയിൽ പിറന്നു. സ്വന്തം തട്ടകത്തിൽ കാനഡ തിരിച്ചടിക്കാൻ ആവുംവിധം ശ്രമിച്ചു. രണ്ട്‌ തവണ ബോസ്‌നിയൻ പ്രതിരോധം ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ തടയുകയായിരുന്നു. പകരക്കാരനായെത്തിയ ലാറിൻ കളത്തിലിറങ്ങി രണ്ടാംമിനിറ്റിൽ കാനഡയെ ഒപ്പമെത്തിച്ചു. ബോക്‌സിനുള്ളിൽവച്ചുള്ള അടി നിക്കോളാ കാറ്റിച്ചിന്റെ ദേഹത്തുതട്ടി വലയിൽ കയറി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home