print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; ടോട്ടനം രക്ഷപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ അഴ്സണൽ ടീം ട്രോഫിയുമായി ആഘോഷത്തിൽ
ലണ്ടൻ: അവസാന കളിയിൽ എവർട്ടണെ ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം ഹോട്‌സ്‌പർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പിടിച്ചുനിന്നു. 17–ാം സ്ഥാനത്താണ് ടോട്ടനം അവസാനിപ്പിച്ചത്.
വെസ്‌റ്റ്‌ഹാം യുണൈറ്റഡ്, ബേൺലി, വൂൾവ്‌സ് ടീമുകളാണ് തരംതാഴ്‌ത്തപ്പെട്ടത്. അഴ്‌സണൽ ജേതാക്കളുടെ കിരീടം ഏറ്റുവാങ്ങി. അഴ്‌സണലിനൊപ്പം മാഞ്ചസ്‌റ്റർ സിറ്റി, മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ആസ്‌റ്റൺ വില്ല, ലിവർപൂൾ ടീമുകൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
ബോണിമൗത്തും സണ്ടർലൻഡും യൂറോപയ്‌ക്കും ബ്രൈറ്റൺ കോൺഫറൻസ് ലീഗിനും യോഗ്യത സ്വന്തമാക്കി. ചെൽസി പത്താം സ്ഥാനത്താണ് പൂർത്തിയാക്കിയത്. മുഹമ്മദ് സലാ ലിവർപൂളിൽ അവസാന മത്സരം പൂർത്തിയാക്കി മടങ്ങി.
മാഞ്ചസ്‌റ്റർ സിറ്റിയിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെയും അവസാന കളിയായിരുന്നു. ബെർണാഡോ സിൽവയും ടീം വിട്ടു. അഴ്‌സണൽ സീസണിൽ രണ്ടാം കിരീടം തേടി 30ന് ചാന്പ്യൻസ് ലീഗ് ഫൈനലിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജിയെ നേരിടും.









0 comments