ad
Deshabhimani

print edition ലോകകപ്പിലെ 
സ‍ൂപ്പർ ഗോൾകീപ്പർമാർ; വല 
കാത്തു
കളവും

goal
വെബ് ഡെസ്ക്

Published on Jul 10, 2026, 02:13 AM | 2 min read

ചോരാത്ത കൈകൾ, ഏത്‌ കൊമ്പനെയും നേരിടുമെന്ന നിശ്‌ചയദാർഢ്യം. ഗോൾപോസ്‌റ്റിന്‌ മുന്നിൽ വൻമതിലായ ഗോൾകീപ്പർമാർ വല കാത്തവർ മാത്രമല്ല, കളം വാണവർ കൂടിയാണ്‌. ഒരു ജനതയുടെയാകെ പ്രതീക്ഷകളെകൂടിയാണ്‌ അവർ ഉത്തേജിപ്പിച്ചത്‌.

ആദ്യ ലോകകപ്പ്‌ കളിക്കുന്ന കേപ്‌ വെർദെയുടെ വൊസീന്യയും കുറസാവോയുടെ എലോയ്‌ റൂമും മുതൽ കഴിഞ്ഞ ലോകകപ്പിലെ താരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്‌ വരെയുള്ള സൂപ്പർ ഗോൾകീപ്പർമാർ മത്സരങ്ങളെ കൈയിലാക്കി. ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങാതെ സ്‌പെയ്‌നിന്റെ ഗോൾകീപ്പർ ഉനായ്‌ സിമോൺ റെക്കോഡിട്ടു. ഇതിഹാസ താരങ്ങളായ മെക്‌സിക്കോയുടെ ഗില്ലെർമോ ഒച്ചാവോയുടെയും ജർമനിയുടെ മാനുവൽ നോയെയുടെയും പടിയിറക്കവും ഇ‍ൗ ലോകകപ്പ്‌ കണ്ടു. ഇ‍ൗ ലോകകപ്പിലെ 
മിന്നും

ഗോൾകീപ്പർമാരിലൂടെ...


ഒർലാൻഡോ ഗിൽ (പരാഗ്വായ്‌)


പരാഗ്വായ്‌യുടെ ചരിത്രമുന്നേറ്റത്തിന്‌ ചുക്കാൻ പിടിച്ചത്‌ ഒർലാൻഡോ ഗിൽ എന്ന ഇരുപത്താറുകാരനാണ്‌. 28 സേവുകളുമായി ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ ഒന്നാമൻ. മുൻ ചാമ്പ്യൻമാരായ ജർമനിക്ക്‌ മടക്കടിക്കറ്റ്‌ നൽകിയ ഷൂട്ട‍ൗട്ടിൽ രണ്ട്‌ കിക്കുകളാണ്‌ ഗിൽ തടഞ്ഞത്‌. പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ തോറ്റ് പുറത്തായെങ്കിലും 5 ഷോട്ടുകൾ തടുത്ത്‌ കരുത്ത്‌ കാട്ടി.


ഗ്രിഗർ 
കോബെൽ 
(സ്വിറ്റ്‌സർലൻഡ്‌)


കൊളംബിയക്കെതിരായ ക്വാർട്ടറിലായിരുന്നു സ്വിറ്റ്‌സർലൻഡ്‌ ഗോൾകീപ്പർ ഗ്രിഗർ കോബെലിന്റെ അസാമാന്യ പ്രകടനം കണ്ടത്‌. ഷൂട്ട‍ൗട്ടിൽ കൊളംബിയയുടെ കുച്ചോ ഹെർണാണ്ടസിന്റെ കിക്ക്‌ കോബെൽ തകർപ്പൻ ചാട്ടത്തിലൂടെ തടഞ്ഞു. കളിയുടെ ആദ്യഘട്ടത്തിൽ ഗുസ്‌താവോ പുയെർട്ടയുടെ ഗോളെന്നുറച്ച ഷോട്ടും നിർവീര്യമാക്കി. ലോകകപ്പിൽ ഇതുവരെ 16 സേവുകൾ നടത്തി.


മൊസ്‌തഫ 
ഷൊബെയ്‌ർ
(ഇ‍ൗജിപ്‌ത്‌)


പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്കെതിരെ ഗോളെന്നുറച്ച നാല്‌ ഷോട്ടുകൾ തട്ടിയകറ്റിയത്‌ മാത്രം മതി മൊസ്‌തഫ ഷൊബെയ്‌ർ എന്ന ഗോൾകീപ്പറുടെ മാറ്ററിയാൻ. ലയണൽ മെസിയുടെ പെനൽറ്റി ഉൾപ്പെടെ നാല്‌ രക്ഷപ്പെടുത്തലുകളാണ്‌ ഇരുപത്താറുകാരൻ നടത്തിയത്‌. അഞ്ച്‌ മത്സരങ്ങളിൽ ആകെ 14 സേവുകൾ. ഇ‍ൗ ലോകകപ്പിൽ രണ്ടാമത്തെ പെനൽറ്റിയാണ്‌ തടഞ്ഞത്‌. ഇറാനെതിരെയും പെനൽറ്റി തടഞ്ഞിരുന്നു.


വൊസീന്യ 
(കേപ്‌ വെർദെ)


ലോകകപ്പ്‌ ഫുട്‌ബോൾ അരങ്ങേറ്റത്തിൽ തന്നെ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെയും യൂറോ ചാന്പ്യൻമാരായ സ്‌പെയ്‌നിനെയും വിറപ്പിച്ച കൈകൾ. ആഫ്രിക്കൻ രാജ്യമായ കേപ്‌ വെർദെയുടെ കുതിപ്പിന്‌ ഇന്ധനം പകർന്നത്‌ വൊസീന്യയായിരുന്നു. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ കളിക്കാരനായ നാൽപ്പതുകാരൻ രണ്ട്‌ ടീമുകൾക്കെതിരെയും ഏഴ്‌ സേവുകളാണ്‌ നടത്തിയത്‌. 4 മത്സരങ്ങളിൽ ആകെ 18 സേവുകൾ. സ്വന്തമായൊരു ക്ലബ്ബില്ലാതെയാണ്‌ വൊസീന്യ ലോകകപ്പിനെത്തിയത്‌. സ്‌പാനിഷ്‌ മുന്നേറ്റത്തെ തടഞ്ഞശേഷം ഉറുഗ്വായ്‌യുമായുള്ള കളിയിലും മിന്നി. സ‍ൗദി അറേബ്യക്കെതിരെ വീണ്ടും മികച്ച പ്രകടനം. സ‍ൗദി ആക്രമണനിരയെ ഗോളടിക്കാൻ സമ്മതിച്ചില്ല. കേപ്‌ വെർദെ ചരിത്രംകുറിച്ച്‌ മടങ്ങുന്പോൾ വൊസീന്യയെന്ന പോരാളിയെയാണ്‌ ഇ‍ൗ ലോകകപ്പിൽ ഓർക്കുക.


എലോയ്‌ റൂം (കുറസാവോ)


കുറസാവോ എന്ന കൊച്ചുരാജ്യത്തിന്റെ ലോകകപ്പ്‌ പ്രതീക്ഷകൾക്ക്‌ ചിറക്‌ നൽകിയത്‌ എലോയ്‌ റൂമായിരുന്നു. ജർമനിക്കെതിരെ ഏഴ്‌ ഗോൾ വഴങ്ങിയായിരുന്നു തുടക്കം. എന്നാൽ, ലോകകപ്പ്‌ ചരിത്രത്തിൽ 90 മിനിറ്റ്‌ സമയത്തിൽ ഏറ്റവും കൂടുതൽ ശ്രമങ്ങൾ തടഞ്ഞെന്ന റെക്കോഡോടെ റൂം തിരിച്ച്‌ വന്നു. ഇക്വഡോറിനെതിരെ 15 ഷോട്ടുകളാണ്‌ മുപ്പത്തേഴുകാരൻ തടഞ്ഞത്‌. മ‍ൂന്ന്‌ മത്സരങ്ങളിൽ നിന്ന്‌ 21 സേവുകളുമായി പട്ടികയിൽ രണ്ടാമതാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home