ശുചിത്വവാരാചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരുമ്പനം എച്ച്പിസിഎൽ ടെർമിനലിന്റെ ശുചിത്വവാരാചരണ ക്യാമ്പയിനിന്റെ ഭാഗമായി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നടത്തിയ ശുചീകരണവും ഫലവൃക്ഷത്തൈ നടീലും ഡെപ്യൂട്ടി ജനറൽ മാനേജർ കെ എസ് അനുമോൻ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
ഇരുമ്പനം എച്ച്പിസിഎൽ ടെർമിനലിന്റെ ശുചിത്വവാരാചരണ ക്യാമ്പയിനിന്റെ ഭാഗമായി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ശുചീകരണവും ഫലവൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ എസ് അനുമോൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സുപ്രണ്ട് ഡോ. ആർ ശാലിനി, ഡോ. എസ് ആർ ലിജി, കെ ഡി ദീപക്, കിരൺ കുമാർ, പി പി ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. ഇന്നത്തെ മാലിന്യം നാളത്തെ ദുരന്തം എന്ന ലഘുനാടകം അരങ്ങേറി. ഇരുമ്പനം എൽപി സ്‌കൂളിലെ കുട്ടികൾക്കായി ചിത്രരചനാമത്സരവും നടത്തി.











0 comments