കടൽക്കൊള്ളക്കാരിൽ നിന്ന് 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അറേബികടലിൽ കടൽക്കൊള്ളക്കാർ തടവിലാക്കിയ 'അസിനി'എന്ന മീൻപിടിത്ത ബോട്ടിലെ 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിൽ നിന്ന് 3,000 കിലോമീറ്ററിലധികം അകലെ സമുദ്രമധ്യത്തിൽ വെച്ച് നടന്ന 48 മണിക്കൂർ നീണ്ട കൃത്യമായ സൈനിക ദൗത്യത്തിനൊടുവിലാണ് ജീവനക്കാരെ മുഴുവൻ സുരക്ഷിതമായി മോചിപ്പിച്ചത്.
നവംബർ 2നാണ് നാവികസേന, ബോട്ടിന്റെ സ്ഥാനം കണ്ടെത്തുകയും കൊള്ളക്കാരെ വളഞ്ഞ് സാഹസികമായി ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തത്. മാരകായുധങ്ങളുമായി എത്തിയ കടൽക്കൊള്ളക്കാരുടെ തടവിലായിരുന്ന കപ്പലിനെ കൃത്യമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ കൃത്യസമയത്തുള്ള പിന്തുണയും സംയുക്ത നീക്കവും ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചു.
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാവികസേനയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും ജീവൻ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയും നിശ്ചയദാർഢ്യവുമാണ് ഈ ദൗത്യത്തിലൂടെ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതെന്ന് രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു.








0 comments