ad
Deshabhimani

50 ശതമാനം വിലക്കുറവുമായി 
"ലുലു ഓൺ സെയിൽ' തുടങ്ങി

lulu

കൊച്ചി ലുലുമാളിൽ ആരംഭിച്ച ലുലു ഓൺ സെയിലിലെ തിരക്ക്

വെബ് ഡെസ്ക്

Published on Jul 10, 2026, 02:53 AM | 1 min read

കൊച്ചി


കൊച്ചി ലുലു മാളില്‍ 50 ശതമാനം വിലക്കുറവുമായി ഈ വർഷത്തെ ‘ലുലു ഓൺ സെയിൽ' ആരംഭിച്ചു. 12 വരെ ഓഫര്‍ വിൽപ്പന തുടരും. മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഓഫർ മേളയുടെ ഭാഗമാണ്. മെഗാ സെയിൽ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ പുലർച്ചെ രണ്ടുവരെ മാൾ പ്രവർത്തിക്കും.


മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ മേളയുടെ ഭാഗമാണ്. മുന്‍നിര ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങളും ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളും 50 ശതമാനം വിലക്കുറവിൽ ലഭ്യമാകും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് എന്നിവയില്‍ നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ടിവി, ഫ്രിഡ്ജ്, വാഷിങ്‌ മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ തുടങ്ങിയവയും വിലക്കുറവില്‍ വാങ്ങാം.


കൊച്ചി മെട്രോ രാത്രി 12.15 വരെ അധിക സർവീസുകൾ നടത്തും. മാളില്‍ പ്രത്യേക പാർക്കിങ് സൗകര്യവും കൂടുതല്‍ ക്യാഷ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home