print edition ഫ്രാൻസ് സെമിയിൽ

ലൊസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്. ക്വാർട്ടറിൽ മൊറോക്കോയെ രണ്ട് ഗോളിന് കീഴടക്കിയാണ് നിലവിലെ റണ്ണറപ്പുകളുടെ മുന്നേറ്റം. തുടർച്ചയായ മൂന്നാം സെമിയാണ്. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബെലെയും ലക്ഷ്യം കണ്ടു.
രണ്ടാം ക്വാർട്ടറിൽ വെള്ളി രാത്രി 12.30ന് മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന് ഇംഗ്ലണ്ട് നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന് സ്വിറ്റ്‌സർലൻഡുമായി ഏറ്റുമുട്ടും.










0 comments