ad
Deshabhimani

മൂന്നാമത് റോ- റോ ഉദ്‌ഘാടനം 12ന്

RO RO

ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്യുന്ന റോ–റോ​

വെബ് ഡെസ്ക്

Published on Jul 10, 2026, 03:32 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷന്റെ മൂന്നാമത് റോ–റോ ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്യും. രാവിലെ 9.30ന് വൈപ്പിൻ റോ-–റോ ജെട്ടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ മൂന്നാമത്തെ റോ–റോ നിർമിക്കാൻ നടപടി സ്വീകരിച്ചത്‌. നിർമാണം ഭൂരിഭാഗവും അക്കാലയളവിൽത്തന്നെ പൂർത്തീകരിച്ചിരുന്നു.


പുതിയ റോ–റോയിൽ 14 ട്രക്കും 12 കാറും 50 യാത്രക്കാരെയും കയറ്റാം. പുതിയ റോ– റോ സർവീസ്‌കൂടി ആരംഭിക്കുന്നതോടെ വൈപ്പിൻ–ഫോർട്ട്‌കൊച്ചിവഴിയുള്ള പശ്ചിമകൊച്ചിയിലെ യാത്രാക്ലേശം കുറയും. കൊച്ചി കപ്പൽശാലയാണ്‌ നിർമാണം. 2024 നവംബർ 13നാണ്‌ കപ്പല്‍ശാലയുമായി കോർപറേഷൻ കരാർ ഒപ്പിട്ടത്‌. കൊച്ചിയുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു മൂന്നാം റോ–റോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home