ad
Deshabhimani

എൺപതിന്റെ നിറവിൽ 
ഡോ. കെ ജി പ‍ൗലോസിന്‌ ആദരം

Dr. k g poulose

ഡോ. കെ ജി പ‍ൗലോസിന്‌ എൺപതാംപിറന്നാൾ ദിനത്തിൽ പുരോഗമന 
കലാസാഹിത്യ പ്രവർത്തകർ ആദരമർപ്പിച്ച്‌ ഷാളണിയിക്കുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 02:50 AM | 1 min read

കൊച്ചി


സംസ്‌കൃത ഭാഷാ, സാഹിത്യ പണ്ഡിതനും തലമുറകളുടെ ഗുരുനാഥനുമായ ഡോ. കെ ജി പ‍ൗലോസിന്‌ എൺപതാം പിറന്നാൾ ദിനത്തിൽ പുരോഗമന കലാ, സാഹിത്യപ്രവർത്തകരുടെ ആദരം.


തൃപ്പൂണിത്തുറയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ്‌ പിറന്നാളാശംസ അറിയിച്ചത്‌. ആദരമർപ്പിച്ച്‌ ഷാൾ അണിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ പ്രൊഫ. ടി കെ സരളയും സന്നിഹിതയായി.


വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി സഹീർ അലി, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ബി വേണുഗോപാൽ, വനിതാസാഹിതി ജില്ലാ സെക്രട്ടറി ടി എൻ മിനി, തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി ടി പ്രസന്ന എന്നിവരാണ്‌ പിറന്നാളശംസയറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home