ad
Deshabhimani

print edition ഒരു ലക്ഷത്തിന്റെ റൊണാൾഡോയ്ക്ക്‌ ഒന്നര ലക്ഷത്തിന്റെ മെസി

s
വെബ് ഡെസ്ക്

Published on Jun 22, 2026, 01:23 AM | 1 min read

‘നശിപ്പിക്കാനും കൊന്നുതിന്നാനും ഇനിയും പല ശക്തികൾ വന്നേക്കാം... ആരൊക്കെ വന്നാലും നേരിടാൻ ഞാൻ ഇവിടെത്തന്നെയുണ്ടാകും,‍ എന്റെ നാടിന്റെ രക്ഷകനായി’– ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 60 അടി ഉയരമുള്ള ക‍ട്ട‍ൗട്ടിനു ചുവട്ടിൽ പോർച്ചുഗൽ ആരാധകർ എഴുതിവച്ച വാക്കുകൾ... ‘യാർ ഇടത്തില് വന്ത്‌ 
യാര് സീനേ പോട്രത്‌, സെഞ്ചിടുവേൻ’– എന്ന മറുപടിയോടെ റൊണാൾഡോയ്ക്ക്‌ തൊട്ടരികിൽ അഞ്ച്‌ അടി അധികവലിപ്പത്തിൽ അതാ മെസിയുടെ കട്ട‍ൗട്ട്‌. ഫുട്‌ബോൾ ലോകകപ്പിൽ ഇഷ്‌ടതാരങ്ങളോടുള്ള ആരാധനയും ആഘോഷവും നാടെങ്ങും പലരൂപത്തിൽ കൊണ്ടാടുകയാണ്‌.


എല്ലായിടത്തും കൂറ്റൻ ഫ്‌ളക്‌സുകളും കട്ട‍ൗട്ടുകളും നിറഞ്ഞു. അതിൽനിന്നെല്ലാം വ്യത്യസ്‌തമാകുകയാണ്‌ വിഴിഞ്ഞം ജീലാനി നഗറിലെ ആരാധകർ. ആദ്യം റൊണാൾഡോയുടെ 60 അടി ഉയരമുള്ള കട്ട‍ൗട്ട്‌ ഉയർത്തി. ചെലവ്‌ ഒരു ലക്ഷത്തോളം. മെസി ആരാധകർ തൊട്ടടുത്ത്‌ 65 അടി ഉയരമുള്ള മെസിയുടെ കട്ട‍ൗട്ട്‌ വച്ചു, ചെലവ്‌ ഒരുലക്ഷത്തിലേറെ! കട്ട‍ൗട്ട്‌ നിർമാണത്തിനുമാത്രമാണ്‌ ഇ‍ൗ തുക. ഒന്നരമാസത്തോളം ഇത്‌ പരിപാലിക്കുന്നതിന്റെ ചെലവ്‌ വേറെ.


കൂറ്റൻ കട്ട‍ൗട്ടുകൾ മറിഞ്ഞുവീഴാതെ താങ്ങിനിർത്തുന്ന തൂണുകൾ, രാത്രിയും കാണാൻ കളർലൈറ്റുകൾ തുടങ്ങിയവയുടെ വാടകകൂടിയാകുന്പോൾ മൂന്നുലക്ഷവും കടന്നുപോകുമെന്നാണ്‌ ആരാധകരുടെ കണക്കുകൂട്ടൽ. സ്‌പോൺസർമാരെ കണ്ടെത്തിയും സ്വന്തം വരുമാനത്തിൽനിന്നും പോക്കറ്റ്‌ മണിയിൽനിന്നും മിച്ചംപിടിച്ചുമൊക്കെയാണ്‌ ഇഷ്‌ടപ്പെട്ട ടീമിനുവേണ്ടിയും താരങ്ങൾക്കുവേണ്ടിയും ആരാധകർ കളത്തിലിറങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home