വൈറ്റില ജങ്‌ഷൻ നവീകരണം തുടങ്ങി

വൈറ്റില ജങ്‌ഷൻ നവീകരണത്തിന്റെ ഭാഗമായി ജങ്ഷനിലെ മീഡിയൻ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു
വൈറ്റില
വൈറ്റില ജങ്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കേരള റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.5 കോടി രൂപയുടെ നിർമാണപ്രവർത്തനത്തിന് തുടക്കമായി.
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് കത്ത് നൽകിയിരുന്നു. തുടർന്ന് മന്ത്രിയും എംപിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വൈറ്റില ജങ്‌ഷൻ സന്ദർശിച്ചിരുന്നു. കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നിർദേശിച്ച സ്കെച്ച് അംഗീകരിച്ചതിനെ തുടർന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽനിന്ന് പണം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നിർമാണപ്രവൃത്തികൾ തുടങ്ങാൻ കരാറുകാരന് കാലതാമസം നേരിടുകയായിരുന്നു. നിർമാണപ്രവർത്തനം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ വി കെ മിനിമോൾ, കൗൺസിലർമാരായ എം എക്സ് സെബാസ്റ്റ്യൻ, വി പി ചന്ദ്രൻ, സേവ്യർ പി ആന്റണി, ഇടപ്പള്ളി ട്രാഫിക് പൊലീസ് കമീഷണർ ഷെരീഫ്, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.










0 comments