print edition ഇറാന് വീരോചിത സമനില

ലോകകപ്പിൽ ബൽജിയത്തിന്റെ ഗോൾശ്രമം തടയുന്ന ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്‌റൻവാൻഡ്
ലൊസ് ആഞ്ചലസ്: ലോകോത്തര നിരയുമായി ഇറങ്ങിയ ബൽജിയത്തെ സമനിലയിൽ കുരുക്കി ലോകകപ്പ് ഫുട്‌ബോളിൽ ഇറാന്റെ മിന്നുംപ്രകടനം (0–0). ഗ്രൂപ്പ് ‘ജി’യിൽ രണ്ട് പോയിന്റുമായി ഇറാൻ ഒന്നാമതെത്തി. ഇത്രതന്നെ പോയിന്റുള്ള ബൽജിയം ഗോൾ വ്യത്യാസത്തിൽ രണ്ടാമതായി. ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും സമനിലയായിരുന്നു.
ഗോൾകീപ്പർ അലിറെസ ബെയ്‌റെൻവാൻഡിന്റെ ഒന്നാന്തരം പ്രകടനമാണ് ഇറാന് വീരോചിത സമനില സമ്മാനിച്ചത്. ബൽജിയത്തിന്റെ ഏഴ് ശ്രമങ്ങളാണ് ഗോൾകീപ്പർ തടഞ്ഞത്. പ്രതിരോധക്കാരൻ നതാൻ എൻഗോയ് 66–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ബൽജിയത്തെ തളർത്തി. ഇറാൻ മുന്നേറ്റക്കാരൻ മെഹ്‌ദി തരേമിയെ ഫൗൾ ചെയ്‌തതിനായിരുന്നു നടപടി.
ഗ്രൂപ്പിലെ അവസാന കളിയിൽ 27ന് ഇൗജിപ്‌തിനെയാണ് ഇറാൻ നേരിടുക. ബൽജിയം അതേദിവസം ന്യൂസിലൻഡുമായി കളിക്കും.









0 comments