ഏലൂർ നഗരസഭ പൂർത്തിയാക്കിയ പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ ടോക്കൺ അഡ്വാൻസ്

കുറ്റിക്കാട്ടുകരയിൽ ഏലൂർ നഗരസഭ പൂർത്തിയാക്കിയ ഇടമുള പാലത്തിന് താഴെയുള്ള പൊതുഇടം
കളമശേരി
ഏലൂർ നഗരസഭ മുൻ ഭരണസമിതി നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനത്തിന് സജ്ജമാക്കിയ പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ ടോക്കൺ അഡ്വാൻസ്.
കുറ്റിക്കാട്ടുകര ഇടമുള പാലത്തിന്റെ താഴെഭാഗത്ത് തറയോടുകൾ പാകി, കൈവരി കെട്ടി സുരക്ഷിതമാക്കുന്ന പബ്ലിക് സ്ക്വയർ പദ്ധതിക്കാണ് ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തി 100 രൂപ ടോക്കൺ അഡ്വാൻസും നീക്കിവച്ചത്. നഗരസഭാ മുൻ ഭരണസമിതി എട്ട് ലക്ഷം രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കിയിരുന്നു.
മന്ത്രികൂടിയായ സ്ഥലം എംഎൽഎ ബജറ്റ് പ്രഖ്യാപനം കളമശേരി നിയോജകമണ്ഡലത്തിലെ അഭിമാന പദ്ധതി എന്ന രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്. നാട്ടുകാരെ കബളിപ്പിക്കുന്ന പ്രഖ്യാപനത്തിനും പ്രചാരണത്തിനുമെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 226. 37 കോടിയുടെ പദ്ധതികളാണ് കളമശേരി മണ്ഡലത്തിനായി വകയിരുത്തിയിരുന്നത്. എന്നാൽ, യുഡിഎഫ് ബജറ്റിൽ പകുതിയിൽ താഴെ മാത്രമാണ് പദ്ധതികളുള്ളത്-.










0 comments