ad
Deshabhimani

കർഷകസംഘം പള്ളുരുത്തി ഏരിയ സമ്മേളനം

‘ഒരു നെല്ല്, ഒരു മീൻ’ പദ്ധതി 
സമയബന്ധിതമായി നടപ്പാക്കണം

KARSHAKASANGHAM

കേരള കർഷകസംഘം പള്ളുരുത്തി ഏരിയ സമ്മേളനം ജില്ലാ ട്രഷറർ കെ വി ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 02:34 AM | 1 min read

പള്ളുരുത്തി


സംസ്ഥാന സർക്കാരിന്റെ ‘ഒരു നെല്ല്, ഒരു മീൻ’ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും പള്ളുരുത്തിയിലെ ഓരുവെള്ളക്കെട്ട് പരിഹരിക്കണമെന്നും കേരള കർഷകസംഘം പള്ളുരുത്തി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി എസ് ഹരിദാസ് നഗറിൽ (കമ്യൂണിറ്റി ഹാൾ കച്ചേരിപ്പടി) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ട്രഷറർ കെ വി ഏലിയാസ് ഉദ്ഘാടനം ചെയ്തു.


എ എം ഷെരീഫ്, സജിനി ഷാജി, ജോസഫ് ജോൺ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എ അജേഷ്, എം കെ ബാബു, സി ആർ ബിജു, വി ജെ തങ്കച്ചൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എ എം ഷെരീഫ് (പ്രസിഡന്റ്‌), സജിനി ഷാജി, വി എം ധനീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ). അഡ്വ. കെ എൻ സുനിൽകുമാർ (സെക്രട്ടറി), ടി ജെ പ്രിൻസൺ, എയ്ഞ്ചൽ തമ്പി (ജോയിന്റ്‌ സെക്രട്ടറിമാർ), വി എ പൊന്നപ്പൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home