വിജയോത്സവം -2026 സംഘടിപ്പിച്ചു

സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിജയോത്സവത്തില്‍ വിദ്യാർഥികൾ ഉദ്ഘാടകൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാറിനും സംഘാടകർക്കുമൊപ്പം
കൊച്ചി
സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കാനായി വിജയോത്സവം -2026 സംഘടിപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി കെ സാബു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം സോജൻ ആന്റണി, വി എസ് പ്രദീപ്, എൻ ബി സുലൈമാൻ, എം ആർ രംഗൻ, എം ജെ ഷിനിഷ്, സി വി അജിത എന്നിർ സംസാരിച്ചു. ബിഎഡ് പരീക്ഷിയിൽ മൂന്നാംറാങ്ക് നേടിയ ജസ്ന സുലൈമാന് പ്രത്യേകം ഉപഹാരം നൽകി.










0 comments