ad
Deshabhimani

ഹരിത രസതന്ത്രത്തിൽ നേട്ടം

പരിസ്ഥിതിസൗഹൃദ നാനോകണം 
നിർമാണ രീതിക്ക് പേറ്റന്റ്

Indian Patent

ഡോ. മറിയം തോമസ്, ഡോ. എം ജി ഡെറി ഹോളാഡേ, ഡോ. മാത്യു ജോർജ്, എം അനഘ

വെബ് ഡെസ്ക്

Published on Jun 22, 2026, 02:19 AM | 1 min read

കൊച്ചി


പരിസ്ഥിതിസൗഹൃദ രീതിയിൽ സിങ്ക് ഫെറൈറ്റ് നാനോകണങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യൻ പേറ്റന്റ് യുവഗവേഷകർക്ക് ലഭിച്ചു.


സെന്റ് തെരേസാസ് കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപിക ഡോ. മറിയം തോമസ്, കലിക്കറ്റ് സർവകലാശാല രസതന്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ജി ഡെറി ഹോളാഡേ, തേവര എസ്എച്ച് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. മാത്യു ജോർജ്, ഗവേഷക വിദ്യാർഥിനി എം അനഘ എന്നിവർചേർന്ന്‌ നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ്.


സെന്റ് തെരേസാസ് കോളേജിന്റെ പേറ്റന്റ് കൺസൾട്ടന്റായ ഡോ. കെ ടി വർഗീസാണ് പേറ്റന്റ് ഏജന്റ്. കുറഞ്ഞ ചെലവിൽ വൻതോതിൽ നാനോകണങ്ങൾ ഉല്‍പ്പാദിപ്പിക്കാവുന്ന ഈ നിർമാണരീതിക്ക് പരിസ്ഥിതിസംരക്ഷണം, ഊർജം, ജലശുദ്ധീകരണം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിൽ പ്രായോഗിക സാധ്യതകളുണ്ടെന്ന് ഗവേഷകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home