ad
Deshabhimani

print edition ആശാനും ശിഷ്യനും

Fifa
വെബ് ഡെസ്ക്

Published on Jul 19, 2026, 01:14 AM | 1 min read

ന്യൂയോർക്ക്‌: ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ ഗുരുവും ശിഷ്യനും മുഖാമുഖമെത്തുന്നു. അർജന്റീന കോച്ച്‌ ലയണൽ സ്‌കലോണി കിരീടം നിലനിർത്താൻ ഇറങ്ങുന്പോൾ നേരിടാനുള്ളത്‌ പരിശീലന ക്ലാസിലെ ഗുരുനാഥൻ ലൂയിസ്‌ ഡെ ലാ ഫുയെന്റെയെയാണ്‌. തന്ത്രങ്ങൾ പറഞ്ഞുതന്ന ആശാനെ ശിഷ്യൻ പൂട്ടുമോ അതോ ഗുരു അനുഭവസന്പത്തുകൊണ്ട്‌ ശിഷ്യനെ തളയ്‌ക്കുമോ എന്നാണ്‌ ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്‌.


സ്‌കലോണി ഒ‍ൗദ്യോഗിക കോച്ചിങ്‌ ലൈസൻസ്‌ സ്വന്തമാക്കുന്നത്‌ സ്‌പെയ്‌നിൽ വച്ചാണ്‌. 2017ലെ പരിശീലന ക്ലാസുകളിൽ അദ്ദേഹത്തിന്‌ തന്ത്രങ്ങളുടെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയതും വിലയിരുത്തിയതും ലൂയിസ്‌ ഡെ ലാ ഫുയെന്റെയായിരുന്നു.

സ്‌പെയ്‌നുമായി മറ്റൊരു ബന്ധം കൂടി സ്‌കലോണിയ്‌ക്കുണ്ട്‌. ഭാര്യ എലിസ മൊന്റേരോ സ്‌പെയ്‌ൻകാരിയാണ്‌. ​



സ്‌പെയ്‌ൻ മികച്ച സംഘമാണ്‌. ലോകത്തെ മുൻനിര ക്ലബ്ബുകളിൽ കളിക്കുന്ന നല്ലൊരു സംഘം കളിക്കാർ സ്‌പാനിഷ്‌ നിരയിലുണ്ട്‌. യൂറോ, നാഷണൽ ലീഗ്‌ ഫൈനലുകളിൽ കളിച്ച കളിക്കാരാണ്‌ കൂടുതലും. എന്നാൽ പന്തുരുണ്ട്‌ തുടങ്ങുന്നതോടെ കണക്കുകളെല്ലാം അപ്രസക്തമാകും. മികച്ച മത്സരങ്ങൾ അതിജീവിച്ചാണ്‌ അർജന്റീന വരുന്നത്‌. ഓരോ കളി കഴിയുന്പോഴും ടീം മെച്ചപ്പെടുന്നുണ്ട്‌. ഇത്‌ ഗുണം ചെയ്യും. - ലയണൽ 
സ്‌കലോണി


ലോകകപ്പ്‌ ഫൈനലിൽ എത്തിയത്‌ തന്നെ വലിയ അംഗീകാരമാണ്‌. മെസിയെ തടയാൻ ഒരാളെ മാത്രമായി നിയോഗിക്കുന്ന രീതി സ്വീകരിക്കില്ല. മെസിയുടെ നീക്കങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. അർജന്റീന മോശം രീതിയിൽ കളിക്കുന്നെന്ന വാദം ശരിയല്ല. അവരുടെ നേട്ടങ്ങളോട്‌ ബഹുമാനം മാത്രമേയുള്ളൂ. നല്ല രീതിയിൽ ഒരുങ്ങിത്തന്നെയാണ്‌ സ്‌പെയ്‌ൻ ഇറങ്ങുന്നത്‌. -ലൂയിസ്‌ ഡെ ലാ ഫുയെന്റെ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home