ad
Deshabhimani

print edition ടി എ രഞ്ജിത്‌ ഇന്ത്യൻ സഹപരിശീലകൻ

t a ranjith.
വെബ് ഡെസ്ക്

Published on Mar 24, 2026, 01:30 AM | 1 min read

കോഴിക്കോട്‌ : ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ സഹപരിശീലകനായി മലയാളിയായ ടി എ രഞ്ജിത്‌. ഹോങ്കോങ്ങുമായി 31ന്‌ കൊച്ചിയിൽ നടക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യതാ മത്സരത്തിനുള്ള ദേശീയ ടീമിന്റെ ചുമതല വഹിക്കും. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ഗോകുലം കേരളയെ കിരീടത്തിനരികെയെത്തിച്ച നാൽപ്പത്തിനാലുകാരൻ ഇന്ത്യയുടെ അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ സഹപരിശീലകനായിരുന്നു. എറണാകുളം വല്ലാർപ്പാടം പനമ്പുകാട്‌ സ്വദേശിയാണ്‌.


എഎഫ്‌സി എ ലൈസൻസുടമയായ രഞ്ജിത്‌ 2013ൽ ജോസ്‌കോ എഫ്‌സിയിലൂടെയാണ്‌ പരിശീലകവേഷത്തിലെത്തുന്നത്‌. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ഹൈദരാബാദ്‌ എഫ്‌സി ടീമുകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ കായികപഠനവിഭാഗം മേധാവിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home