ad
Deshabhimani

വാഴക്കുലയ്‌ക്ക്‌ 2 നിറം; 
ലേലത്തുക 35,000

കൃഷ്‌ണപുരം കാപ്പിൽ നൂറുൽഹുദാ മദ്രസയുടെ 
മുറ്റത്തുനിന്ന്‌ വിളവെടുത്ത പച്ചയും ചുവപ്പും നിറത്തിലുള്ള വാഴക്കുല

കൃഷ്‌ണപുരം കാപ്പിൽ നൂറുൽഹുദാ മദ്രസയുടെ 
മുറ്റത്തുനിന്ന്‌ വിളവെടുത്ത പച്ചയും ചുവപ്പും നിറത്തിലുള്ള വാഴക്കുല

വെബ് ഡെസ്ക്

Published on Sep 05, 2026, 12:35 AM | 1 min read

കായംകുളം

മദ്രസ അങ്കണത്തിൽ കൗതുകമായി രണ്ട് നിറത്തിലുള്ള വാഴക്കുല. കൃഷ്‌ണപുരം കാപ്പിൽ ഈസ്‌റ്റ്‌ മുസ്ലിം ജമാഅത്ത്, നൂറുൽഹുദാ മദ്രസയുടെ മുറ്റത്തുനിന്ന്‌ വിളവെടുത്ത പച്ചയും ചുവപ്പും നിറത്തിലുള്ള വിചിത്രമായ വാഴക്കുലയാണ് കൗതുകമുണർത്തിയത്. ഇത്‌ കാണാനായി വിശ്വാസികളും നാട്ടുകാരും കൂടിയതോടെ വെള്ളിയാഴ്‌ച പള്ളിയിലെ ജുമുഅ നമസ്‌കാരത്തിന് ശേഷം വാഴക്കുല ലേലത്തിന് വച്ചു. കാപ്പിൽ സ്വദേശിയായ ഷിനാസ്‌ 35,000 രൂപയ്‌ക്ക്‌ വാഴക്കുല സ്വന്തമാക്കി. സാധാരണയായി ചെങ്കദളിയും പച്ചവാഴയും വെവ്വേറെയാണ് കുലയ്‌ക്കാറുള്ളത്. എന്നാൽ ഒരേ കുലയിൽ പകുതി ഭാഗം പച്ചയും പകുതി ഭാഗം ചുവപ്പുനിറത്തിലും വളർന്നത് അപൂർവകാഴ്‌യായി. സസ്യങ്ങളിലുണ്ടാകുന്ന അപൂർവ ജനിതക വ്യതിയാനമായ 'ചിമേര' പ്രതിഭാസമാണിതെന്ന് കാർഷിക വിദഗ്‌ധർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home