ad
Deshabhimani

ചെന്പതാക ഉയർന്നു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗത സംഘം ചെയർമാൻ യു ആർ പ്രദീപ്‌  പതാക ഉയർത്തുന്നു 
                                                                                                                                                                                                                                                                                                                                                                          \ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗത സംഘം ചെയർമാൻ യു ആർ പ്രദീപ്‌ പതാക ഉയർത്തുന്നു 
 \ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

വെബ് ഡെസ്ക്

Published on Sep 05, 2026, 01:07 AM | 2 min read


കോടിയേരി ബാലകൃഷ്ണൻ നഗർ (ചേലക്കര ബസ് സ്റ്റാൻഡ്‌) ​

മണ്ണിൽ വിയർപ്പൊഴുക്കി സ്വ‌പ്നം വിതയ്ക്കുന്നവരുടെ സമര പ്രസ്ഥാനമായ കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചേലക്കര ബസ് സ്റ്റാൻഡ്‌) ചെമ്പതാക ഉയർന്നു. ചൂണ്ടൽ കെ പി അരവിന്ദാക്ഷൻ സ്മൃതിയിൽ നിന്നുള്ള പതാകജാഥയും എളനാട് സി വി ദാമോദരൻ രക്തസാക്ഷി കുടീരത്തിൽ നിന്നുള്ള കൊടിമര ജാഥയും ലിറ്റിൽ ഫ്ലവർ സ്‌കൂളിന് മുന്നിൽ സംഗമിച്ചു. തുടർന്ന്‌ ബാൻഡ്‌ മേളത്തിന്റെ അകമ്പടിയോടെ സമ്മേളന നഗറിലേക്കെത്തിയ പതാകയെ ജാഥാ ക്യാപ്‌റ്റൻ പി കെ ഡേവിസിൽ നിന്ന്‌ ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണനും കൊടിമരം ക്യാപ്‌റ്റൻ പി ആർ വർഗീസിൽ നിന്ന്‌ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലിയും ഏറ്റുവാങ്ങി. കർഷക പോരാട്ടങ്ങളുടെ സ്‌മരണകൾ ഇരന്പിയ മുദ്രാവാക്യത്തിന്റെ അലയടികൾക്കിടയിൽ സ്വാഗതസംഘം ചെയർമാൻ യു ആർ പ്രദീപ്‌ എംഎൽഎ പതാക ഉയർത്തി. ബാൻഡ്‌ സംഘം ഫ്ലാഗ്‌ സല്യൂട്ട്‌ നൽകി. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി എ ബാബു, ചേലക്കര ഏരിയ സെക്രട്ടറി കെ പി ഉമാശങ്കർ എന്നിവർ സംസാരിച്ചു. ​പ്രതിനിധി സമ്മേളനം കെ വി രാമകൃഷ്‌ണൻ നഗറിൽ (എം എസ് എൻ ഓഡിറ്റോറിയം) ശനി രാവിലെ 10ന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. 17 ഏരിയകളിൽ നിന്നായി 7,32,834 അംഗങ്ങളെ പ്രതിനിധീകരിച്ച് 404 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജോയിന്റ്‌ സെക്രട്ടറിമാരായ എ സി മൊയ്‌തീൻ, വത്സല മോഹൻ, വൈസ് പ്രസിഡന്റ്‌ എം സ്വരാജ്, എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി, അഖിലേന്ത്യാ കിസാൻ സഭാ അംഗങ്ങളായ എം എം മണി, കെ തുളസി എന്നിവർ പങ്കെടുക്കും. ഞായറാഴ്‌ച പകൽ മൂന്നിനാണ്‌ പൊതുസമ്മേളനം. പ്രതിനിധി സമ്മേളന നഗറിൽനിന്ന്‌ പ്രതിനിധികളും പ്രവർത്തകരുമടക്കം 8,000 പേർ അണിനിരക്കുന്ന റാലി നടക്കും. തുടർന്ന്‌ പൊതുസമ്മേളനം സെൻട്രൽ കിസാൻ ക‍ൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പതാകജാഥയ്ക്ക് 
കുന്നംകുളത്ത് തുടക്കം കുന്നംകുളം ചൂണ്ടൽ പാറപ്പുറത്തെ കെ പി അരവിന്ദാക്ഷൻ സ്മൃതി മണ്ഡപത്തിൽ നിന്നാണ്‌ പതാക ജാഥ ആരംഭിച്ചത്‌. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ ജാഥാ ക്യാപ്റ്റൻ പി കെ ഡേവിസിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം ബി പ്രവീൺ അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ എം ബാലാജി, മാനേജർ എം എം അവറാച്ചൻ, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി കെ വാസു, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം എം എൻ സത്യൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, കെ ബി ജയൻ, ടി മുകുന്ദൻ, സി ജി രഘുനാഥ്, എം പീതാംബരൻ എന്നിവർ സംസാരിച്ചു. ചൂണ്ടൽ, കണ്ടാണശേരി പഞ്ചായത്തുകളിലെ മികച്ച കർഷകരായി തെരഞ്ഞെടുത്തവരെ അനുമോദിച്ചു. പതാക ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. ബസ്‌ സ്റ്റാൻഡ് പരിസരത്ത്‌ നടന്ന സ്വീകരണ സമ്മേളനത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എം ആർ അനൂപ് കിഷോർ അധ്യക്ഷനായി. കൊടിമര ജാഥയ്ക്ക് 
എളനാട്ടിൽ തുടക്കം എളനാട് കര്‍ഷകസംഘം ജില്ലാ സമ്മേളന കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥ എളനാട് രക്തസാക്ഷി സി വി ദാമോദരന്റെ ബലികുടീരത്തില്‍ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ എന്‍ വാസുദേവന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പി ആര്‍ വര്‍ഗീസ്, വൈസ് ക്യാപ്റ്റന്‍ കെ വി സജു, മാനേജര്‍ പി ഐ സജിത എന്നിവര്‍ ചേര്‍ന്ന് കൊടിമരം ഏറ്റുവാങ്ങി. ടി എ രാമകൃഷ്ണന്‍, പി എ ബാബു, കെ പി ഉമാശങ്കര്‍, ടി എന്‍ പ്രഭാകരന്‍, കെ സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പഴയന്നൂര്‍, ചേലക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങിയശേഷം സമ്മേളന നഗരിയായ ചേലക്കര ബസ് സ്റ്റാന്‍ഡില്‍ കൊടിമരം എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home